ശ്രീറാം വെങ്കിട്ടരാമനെതിരെ മറ്റൊരു പരാതി, ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം:(www.kasargodvartha.com 28/08/2019) ശ്രീറാം വെങ്കിട്ടരാമനെതിരെ മറ്റൊരു പരാതികൂടി. ഇടുക്കി സ്വദേശി കെ.എന്‍.ശിവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുന്‍ ദേവികുളം സബ് കളക്ടര്‍റായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ശിവന്റെ സഹോദരന്‍ പ്രദീപ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. വ്യജ രേഖ ഉണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എന്‍.ശിവന്‍ 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ശിവന്‍ വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തു എന്ന് കാട്ടി ശിവന്‍ അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രന്‍ കെ.ബി.പ്രദീപ് ആരോപിച്ചു.

News, Thiruvananthapuram, Kerala, Complaint, Suicide,Another complaint against Sriram venkitaram


പ്രസതുത പരാതിയുടെ തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്‍കി. എന്നാല്‍ പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് ആരോപിക്കുന്നത്.

ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയതിയില്‍ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ ഉള്ളത്. നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് പറയുന്നു. അതുകൊണ്ട് തന്നെ ഭൂമി തട്ടിയെടുത്തവരെപ്പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Complaint, Suicide,Another complaint against Sriram venkitaram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?