ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും


ബാംഗ്ലൂര്‍ (www.evisionnews.co): മന്ത്രിസഭ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടക ബി.ജെ.പിയില്‍ പോര് മുറുകവേ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ മാറ്റാനൊരുങ്ങുന്നു. സംസ്ഥാന അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും മാറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേരാണ് സാധ്യത പട്ടികയില്‍ ആദ്യം. ദിനേഷ് ഗുണ്ടുറാവുവാണ് നിലവില്‍ അധ്യക്ഷന്‍.

ദിനേഷ് ഗുണ്ടുറാവിനെ മാറ്റി ഡി.കെ ശിവകുമാറിനെ അദ്ധ്യക്ഷനായും മറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പാര്‍ട്ടി വളരെ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന എ.ഐ.സി.സി യോഗത്തിന് ശേഷം ഇക്കാര്യം അന്തിമ തീരുമാനം വരും. ദിനേഷ് ഗുണ്ടുറാവുവിന് കാലാവധി തീരാന്‍ ഇനിയും ഒന്നരവര്‍ഷം ഉണ്ട്.

മൂന്നു സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരെ കോണ്‍ഗ്രസിന് തെരഞ്ഞെടുക്കാനുള്ളത്. കര്‍ണാടകത്തിലും മാറ്റമുണ്ടാവുമെന്നാണ് കരുതെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഡി.കെ ശിവകുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ദല്‍ഹിയിലാണ്. സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ശിവകുമാറിന്റെ ദല്‍ഹി സന്ദര്‍ശനം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?