മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്ത പിതാവ് കാമുകന്റേയും സുഹൃത്തുക്കളുടേയും അടിയേറ്റ് മരിച്ചു
ഇലവുംതിട്ട: (www.kvartha .com 02.08.2019) മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്ത പിതാവ് കാമുകന്റേയും സുഹൃത്തുക്കളുടേയും അടിയേറ്റ് മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവ് (55) ആണ് കഴിഞ്ഞദിവസം രാവിലെ 7.30 മണിയോടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇക്കഴിഞ്ഞ ജുലൈ 27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യാ വീട്ടില്‍വച്ചാണ് മകളുടെ കാമുകനും സംഘവും ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മര്‍ദനമേറ്റ സജീവ് ഇടപ്പരിയാരത്തെ വീട്ടില്‍ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി ഇദ്ദേഹത്തിന്റെ മകള്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ സജീവ് ഗള്‍ഫില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
തുടര്‍ന്ന് മകളെ പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിക്കുകയും ഇത് വാക്കുതര്‍ക്കത്തിന് ഇടയാവുകയും ചെയ്തുവെന്നും പറയുന്നു. ഇതേ ചൊല്ലി യുവാവുമായും വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സജീവിനെ ഇടപ്പരിയാരത്തെ കുടുംബവീട്ടിലെത്തി നേരത്തെ യുവാവ് മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. അതിനിടെ അച്ഛന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മകളും കാമുകനും ചേര്‍ന്ന് ആറന്മുള സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.
ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുത്തിരുന്നുവെന്ന് ഇലവുംതിട്ട പോലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന കുറിയാനിപ്പള്ളിയിലെ വീട്ടിലും പരിസരപ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍ സംഘര്‍ഷം നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം പറയാന്‍ കഴിയൂവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചന്ദ്രബാബു പറഞ്ഞു. സജീവിന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ 11മണിക്ക് ഇടപ്പരിയാരത്ത് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man dies after gang beat in Elanthoor, Local-News, News, Friends, Murder, attack, Crime, Criminal Case, Police, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment