കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം സുമാ ബാലകൃഷ്ണനിലേക്ക്; കോണ്‍ഗ്രസില്‍ ധാരണയായി, ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി എല്‍ഡിഎഫ്, ഭരണത്തില്‍ വന്നാല്‍ മണ്ഡലം പുനര്‍വിഭജനത്തിന് മുന്‍ഗണന നല്‍കുമെന്ന് യുഡിഎഫ്
കണ്ണൂര്‍: (www.kvartha.com 22.08.2019) കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ സുമാ ബാലകൃഷ്ണനെ നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ഇതു സംബഡിച്ച് ഡിസിസി നേതൃത്വം തീരുമാനമെടുത്തുവെന്നാണ് സൂചന. ഈയാഴ്ച തന്നെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുമാ ബാലകൃഷ്ണനെ തന്നെ മേയറാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പി.കെ രാഗേഷ് ഇതിനോട് വിയോജിച്ചു.
ഈ അഭിപ്രായ വ്യത്യാസം പികെ രാഗേഷിനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുകയും വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറി ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തു. എന്നാല്‍ അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫ് മേയര്‍ കെപി ലത പുറത്തായതോടെ പികെ രാഗേഷ് തന്റെ വിയോജിപ്പ് മാറ്റിവെച്ചുവെന്നാണ് സൂചന.
രാഗേഷിന്റെ വോട്ടിന്റെ ബലത്തിലാണ് യുഡിഎഫ് 26 വോട്ടിനെതിരെ 28 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം വിജയിപ്പിച്ചെടുത്തത്. ഇതിനു പ്രത്യുപകാരമായി രാജേഷിന് സെപ്യുട്ടി മേയര്‍ സ്ഥാനം തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ സെപ്യുട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിരിക്കുകയാണ് യുഡിഎഫ് പാളയത്തില്‍ ചേക്കേറിയ രാഗേഷിന് ഇതു അതിജീവിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പികെ രാഗേഷിനെ കുറുമാറ്റം ചുമത്തി അയോഗ്യനാക്കാനുള്ള നീക്കവും എല്‍ഡിഎഫ് നടത്തുന്നുണ്ട്. ഇനി ആകെ എട്ടു മാസമാണ് യു.ഡി.എഫിന് ഭരിക്കാനുള്ള കാലാവധിയുള്ളത്. ഇതില്‍ നാലു മാസം കോണ്‍ഗ്രസിനും ബാക്കിയുള്ള ടേം മുസ്ലീം ലീഗിനുമാണ്. ഭരണത്തില്‍ വന്നാല്‍ മണ്ഡലം പുനര്‍വിഭജനത്തിനാണ് യുഡിഎഫ് മുന്‍ഗണന നല്‍കുക. ഇതിലൂടെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, KPCC, DCC, LDF, CPM, Congress, suma Balakrishnan may takes over as mayor of Kannur Corporation

Powered by Info News For You

Comments
Post a Comment