മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തീകരിക്കും'; ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി പാകിസ്താന്‍; വ്യോമ, കര പാതകള്‍ അടയ്‌ച്ചേക്കും

ന്യൂഡല്‍ഹി: (www.kvartha.com 28.08.2019) കഷ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് പാകിസ്താന്‍. ഇന്ത്യയിലേക്കുള്ള വ്യോമമാര്‍ഗം, കരമാര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ പാതകളും അടയ്ക്കാനൊരുങ്ങുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസയ്‌നാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പരിഗണനയിലാണെന്ന് വിഷയം.
അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരത്തിന് റോഡ് മാര്‍ഗം ഉപയോഗിക്കുന്നതു തടയുന്ന കാര്യവും പരിഗണനയിലാണ്. 'മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തീകരിക്കും' എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ ട്വീറ്റ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Pakistan, World, Transportation, Will close 'air space and land routes' for India: Pak Minister says


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?