പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന യോഗത്തിനു തൊട്ടുമുന്നെ ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം

തൃശൂര്‍:(www.kvartha.com 25/08/2019) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന യോഗത്തിനു തൊട്ടുമുന്നെ ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം. തൃശൂര്‍ ഡിസിസി ഓഫിസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കശപിശ ഉണ്ടാക്കിയത്. ഡിസിസി പ്രസിഡന്റിന്റെ ഓഫിസ് മുറിയിലാണ് നേതാക്കള്‍ പരസ്പരം പോരടിച്ചത്. ടി.എന്‍. പ്രതാപന്‍ എംപിക്കും അനില്‍ അക്കര എംഎല്‍എയ്ക്കുമെതിരെ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയാണു വാക്കേറ്റം നടത്തിയത്.

News, Thrissur, Kerala, Ramesh Chennithala, Suspension, T.N Prathapan,Arguments between Congress leaders at DCC office

ടി എന്‍ പ്രതാപന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം തെക്കുംകര പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തതു ചൊദ്യം ചെയ്ത് സുന്ദരന്‍ കുന്നത്തുള്ളി കയര്‍ത്തതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കം. രാജിവച്ചയാള്‍ക്കു കത്തു നല്‍കാന്‍ എന്തധികാരമെന്നു ചോദിച്ച സുന്ദരന്‍ അനില്‍ അക്കരയാണു ഇതിനു പിന്നിലെന്നും ആരോപിച്ചു. തുടര്‍ന്ന് പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് അനില്‍ അക്കര പറഞ്ഞെങ്കിലും സുന്ദരന്‍ അതിന് വഴങ്ങിയില്ല.

മാന്യമായി സംസാരിക്കണമെന്നു പ്രതാപന്‍ പറഞ്ഞതോടെ തേക്കിന്‍കാട് മൈതാനിയില്‍ ഗാന്ധിജയന്തി ദിവസം എം.പി.വിന്‍സന്റുമായി പ്രതാപന്‍ പരസ്യമായി വാക്കുതര്‍ക്കമുണ്ടാക്കിയപ്പോള്‍ എവിടെയായിരുന്നു മാന്യതയെന്നു സുന്ദരന്‍ തിരിച്ചുചോദിച്ചു.

തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചവരെ പ്രതാപന്‍ അപമാനിച്ചെന്ന് ഐഎന്‍ടിയുസി യോഗത്തില്‍ സുന്ദരന്‍ ആരോപിച്ചിരുന്നു. അനില്‍ അക്കരയെ കൂട്ടുപിടിച്ചു പ്രതാപന്‍ ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ നോക്കിയാല്‍ തടയുമെന്നു സുന്ദരന്‍ പറഞ്ഞതോടെ വഴക്കില്‍ ഗ്രൂപ്പുപ്രശ്‌നവും ഉയര്‍ന്നു. തുടര്‍ന്നു യോഗം തുടങ്ങാറായതോടെ ഇരുവിഭാഗവും പിരിയുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെങ്കിലും അവര്‍ കാഴ്ചക്കാരായി.

ഐഎന്‍ടിയുസിയുടെ ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളന പ്രചാരണ ബോര്‍ഡുകളിലും നോട്ടിസിലും പ്രതാപന്റെയും അനിലിന്റെയും പേര് ഒഴിവാക്കിയിരുന്നു. പ്രതാപന്‍ യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Ramesh Chennithala, Suspension, T.N Prathapan,Arguments between Congress leaders at DCC office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?