ചോദിച്ച പണം നല്‍കിയില്ല; ആണ്‍സുഹൃത്തിനെതിരെ വ്യാജ പീഡന പരാതി നല്‍കി യുവതി; പിന്നീട് നടന്നത്!

കൊച്ചി: (www.kvartha.com 30.08.2019) ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ആണ്‍സുഹൃത്തിനെതിരെ വ്യാജ പീഡന പരാതി നല്‍കി യുവതി. സുഹൃത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതി വനിതാ കമ്മിഷന് നല്‍കിയ പരാതി. എന്നാല്‍ വനിതാ കമ്മിഷന്റെ അന്വേഷണത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്നും യുവതി കള്ളം പറയുകയാണെന്നും കണ്ടെത്തി.

വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് യുവാവ് തന്നെ പീഡിപ്പിച്ചു എന്ന വ്യാജ പരാതിയുമായി യുവതി എത്തുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും പണം തട്ടാനുള്ള യുവതിയുടെ അടവാണ് പരാതിക്ക് പിന്നിലെന്ന് കമ്മിഷന് ബോധ്യപ്പെട്ടു.

Woman lodges fake immoral abuse complaint against man; Women’s Commission pulls up complainant, Kochi, News, Local-News, Friends, Probe, Complaint, Kerala

യുവതിയും യുവാവും തമ്മില്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലാക്കി യുവാവിനോട് ഇവര്‍ പലതവണ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കബളിപ്പിക്കാന്‍ ഉള്ള ശ്രമമാണെന്ന് മനസിലാക്കിയ യുവാവ് പണം നല്‍കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതയായാണ് യുവതി വനിതാ കമ്മിഷനെ വ്യാജ പരാതിയുമായി സമീപിച്ചത്.

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ യുവതിയെ ശാസിച്ച് വിട്ടയച്ചു. വ്യാജ പരാതിയിലൂടെ പുരുഷന്മാരെ ദ്രോഹിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മിഷന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman lodges fake immoral abuse complaint against man; Women’s Commission pulls up complainant, Kochi, News, Local-News, Friends, Probe, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?