മഴക്കെടുതിയില്‍ ആറുമരണം കൂടി, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു



കേരളം (www.evisionnews.co): കേരളം വീണ്ടും പ്രളയദുരിതത്തില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേര്‍ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറം എടവണ്ണ ഒതായില്‍ വെള്ളിയാഴ്ച രാവിലെ വീടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്.കോഴിക്കോട് കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. കണ്ണവം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താനായിട്ടില്ല. അമ്പതോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു വഴിയില്‍ മണ്ണിടിഞ്ഞു വീണിരിക്കുകയാണ്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?