വീട്ടിലെ ധാന്യപ്പുരയില്‍ എട്ട് മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം; ഊഞ്ഞാലില്‍ ആടുന്നതിനിടെ താഴെ വീണ് മരിച്ചു, വഴക്കുപറയുമെന്ന് ഭയന്ന് ബാഗിലാക്കി ഒളിപ്പിച്ചുവെന്നും അമ്മയുടെ മൊഴി; യുവതി കസ്റ്റഡിയില്‍

നോയ്ഡ: (www.kvartha.com 22.08.2019) വീട്ടിലെ ധാന്യപ്പുരയില്‍ നിന്നും എട്ടു മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ അമ്മ ഹേമ(24) അറസ്റ്റില്‍. യുപിയിലെ ജേവാറിലെ ഗോപാല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം. ആഗസ്റ്റ് 11ന് കുഞ്ഞിനെ കാണാനില്ലെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാണ് ഹേമ കുടുംബാംഗങ്ങളോട് പറഞ്ഞത്.

ഇതനുസരിച്ച് പോലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച ധാന്യപ്പുരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിനിടെ ഹേമ പൊട്ടിക്കരയുകയായിരുന്നു.

Uttar Pradesh, News, National, Crime, Arrest, Mother, Child, Police, Body Found, Custody, Mother held for hiding 8 month baby's body in granary for 10 days in UP

കുഞ്ഞ് ഊഞ്ഞാലില്‍ ആടുന്നതിനിടെ താഴെ വീണ് മരിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും ഹേമ പോലീസിനോട് പറഞ്ഞു. ഹേമ കസ്റ്റഡിയിലാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരണകാരണം വ്യക്തമാകുന്നത് വരെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh, News, National, Crime, Arrest, Mother, Child, Police, Body Found, Custody, Mother held for hiding 8 month baby's body in granary for 10 days in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?