ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പ്രതീക്ഷയായ പ്രണോയ് പുറത്തായി. പ്രണീതും സിന്ധുവും ക്വാര്‍ട്ടറില്‍

ബേസല്‍: (www.kvartha.com 23.08.2019) ലോക ചാമ്പ്യന്‍ ലിന്‍ഡാനെ അട്ടിമറിച്ച് ഏറെ പ്രതീക്ഷ നല്‍കിയ മലയാളിതാരം എച്ച്എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പറുകാരന്‍ ജപ്പാന്റെ കെന്റോ മൊമാട്ടയോടാണ് പ്രണോയ് പൊരുതിത്തോറ്റത്. സ്‌കോര്‍: 21-19, 21-12.

അതേസമയം തകര്‍പ്പന്‍ പ്രകടനത്തോടെ ബി സായ് പ്രണീതും പിവി സിന്ധുവും ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എട്ടാംറാങ്കുകാരന്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്‍ഡിങ്ങിനെ കീഴടക്കിയാണ് പ്രണീതിന്റെ മുന്നേറ്റം. സ്‌കോര്‍: 21-19, 21-13. അമേരിക്കയുടെ ബെയ്‌വാന്‍ ഷാങ്ങിനെ അനായാസം കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 2114, 216. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Badminton, Badminton Championship, News, Switzerland, World Badminton Championships: B Sai Praneeth, PV Sindhu Enter Quarters, HS Prannoy Loses


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?