ഉള്ളിയുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതരം
കാഞ്ഞങ്ങാട്: (www.evisionnews.co) ഉള്ളിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതരം. കാഞ്ഞങ്ങാട് ദേശീയ പാതയില്‍ സൗത്ത് മാരുതി ഷോറൂമിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഉടന്‍ നാട്ടുകാരില്‍ ചിലരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും പോലിസും അഗ്‌നിശമന സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. എണ്ണ ടാങ്ക് പൊട്ടി ഡിസല്‍ റോഡില്‍ പരന്നതിനെതുടര്‍ന്ന് നേരിയ രീതിയില്‍ ഗതാഗതം തടസപ്പെട്ടു.
Powered by Info News For You

Comments
Post a Comment