പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ അക്രമിച്ച യുവാവിനെ ജയിലിലടച്ചു

രാജപുരം: (www.kasargodvartha.com 06.08.2019) പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പാണത്തൂര്‍ ബാപ്പുക്കയത്തെ മേക്കൂല്‍ മാധവനെ(20) യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പാണത്തൂര്‍ ടൗണിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയോട് മാധവന്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് വലിക്കുകയുമായിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി ബഹളം വെച്ച് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും മാധവന്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ട് രാജപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മാധവനെ പാണത്തൂരില്‍ വെച്ച് പോലീസ് പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, Youth, Attack, Top-Headlines, Woman attacked; Youth remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?