മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി
തൃശൂര്‍:(www.kasargodvartha.com 08/08/2019) മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ തൃശൂര്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് യുവ സംവിധായകനായ നിഷാദ് ഹസനെ തൃശൂര്‍ പാവറട്ടിയില്‍ വച്ച് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹസനെ മുഖം മൂടി ധരിച്ചെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി ബലം പ്രയോഗിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഗുരുവായൂര്‍ക്ക് പോവുമ്പോഴായിരുന്നു ആക്രമണം. നിഷാദും ഭാര്യയും, പാവറട്ടി എത്തുന്നതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.
നിഷാദും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്. നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Police, Complaint, Treatment, Kidnap, Wife, Investigation,Found a kidnapped young director

Powered by Info News For You

Comments
Post a Comment