ഉരുള്‍പൊട്ടലിന് നടുവില്‍ പോറലേല്‍ക്കാതെ തുരുത്ത്: കവളപ്പാറയില്‍ ദുരന്തം അതിജീവിച്ചത് എട്ടുവീടുകള്‍
നിലമ്പൂര്‍ (www.evisionnews.co): ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ നിന്ന് ഒരു പോറല്‍പോലുമേല്‍ക്കാതെ അതിജീവിച്ചത് എട്ട് വീടുകള്‍. വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുത്തപ്പന്‍കുന്ന് വിണ്ടുകീറി കുത്തിയൊലിച്ചുപോയപ്പോള്‍ ഒരു തുരുത്തിനെ മാത്രം ബാക്കിയാക്കി. വഴിയിലെ സകല വീടുകളെയും തുടച്ചുനീക്കി കുത്തിയൊലിച്ചുപോയ ഉരുള്‍ പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ടായിപ്പിരിഞ്ഞു. നടുവില്‍ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേര്‍ന്നു പരന്നൊഴുകി.
Powered by Info News For You
Comments
Post a Comment