'ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍'; രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കു മനുഷ്യനാണ് നിങ്ങളെന്ന് അമിത് ഷായോട് മുകേഷ് അംബാനി
ഗാന്ധിനഗര്‍: (www.kvartha.com 30.08.2019) രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യനാണ് നിങ്ങളെന്ന് അമിത് ഷായോട് മുകേഷ് അംബാനി. അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ബിസിനസ് മാന്‍ മുകേഷ് അംബാനി.
Keywords: Gujarat, News, National, Mukesh Ambani, ‘You are truly Iron Man of India’: Mukesh Ambani praises Amit Shah
'അമിത് ഭായ്, നിങ്ങളൊരു യഥാര്‍ത്ഥ കര്‍മ്മയോഗിയാണ്, രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യനാണ്. ചരിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് ഉരുക്കു മനുഷ്യന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ആ വിശേഷണം അമിത് ഷായ്ക്ക് നല്‍കിയിരിക്കുകയാണ് മുകേഷ് അംബാനി.
ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ച് അനുഗ്രഹീതരായിരിക്കുന്നു.' എന്നായിരുന്നു ചടങ്ങില്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുകഴ്ത്തി പറഞ്ഞത്. ഇന്ത്യയിപ്പോള്‍ സുരക്ഷിത കരങ്ങളിലാണെന്നും നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ പ്രതിസന്ധികളില്‍ തളരരുതെന്നും അദ്ദേഹം പറഞ്ഞു.

വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടി കാണിക്കരുതെന്നും ഇന്ത്യ നാളെ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനാവുന്ന അവസരങ്ങള്‍ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും അംബാനി പറഞ്ഞു.
Keywords: Gujarat, News, National, Mukesh Ambani, ‘You are truly Iron Man of India’: Mukesh Ambani praises Amit Shah
Powered by Info News For You

Comments
Post a Comment