കൊച്ചിയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ക്വാലാലംപുര്‍: (www.kvartha.com 16.08.2019) കൊച്ചിയില്‍ നിന്നും മലേഷ്യ വഴി ചൈനയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷാജഹാന്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കൊച്ചിയില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സുഹൃത്തിന്റെ കൂടെ ചൈനയിലേക്ക് യാത്ര തിരിച്ച ഷാജഹാന് മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷിഹാബ് പറഞ്ഞു.

അതേ വിമാനത്തില്‍ യാത്രക്കാരനായ ഡോക്ടറുടെ സഹായം തേടിയെങ്കിലും മലേഷ്യയില്‍ വിമാനമിറങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാലാലംപുരിലെ കെഎംസിസി പ്രവര്‍ത്തകരായ റിയാസ് ജിഫ്രി തങ്ങള്‍, മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സെര്‍ഡാങ് ആശുപത്രിയില്‍ എത്തിച്ച് തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Kerala man dead in Malaysian airlines, News, Dead Body, Dead, Flight, Friends, Passenger, Doctor, China, World, Malayalees

വെള്ളിയാഴ്ച ഇന്ത്യന്‍ ഹൈകമ്മീഷന്റെ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി കെഎംസിസി ക്വാലലംപുര്‍ കണ്‍വീനര്‍ ഷീജു വെള്ളിമാടുകുന്ന് അറിയിച്ചു. മരിച്ച ഷാജഹാന്‍ വിവാഹിതനാണ്. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala man dead in Malaysian airlines, News, Dead Body, Dead, Flight, Friends, Passenger, Doctor, China, World, Malayalees.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?