ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാമിനെ മള്‍ട്ടി സ്‌പെഷല്‍ ഐസിയുവിലേക്ക് മാറ്റി; സുഖവാസത്തിനായി പോലീസിന്റെ നാടകമോ? ആശുപത്രിയില്‍ കര്‍ശന സുരക്ഷ

തിരുവനന്തപുരം: (www.kvartha.com 05.08.2019) മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. എന്നാല്‍ ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച രാത്രി 9.30മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ വാര്‍ഡില്‍ എത്തിച്ചത്. എന്നാല്‍, രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

Kerala IAS officer remanded in judicial custody for killing journalist in road accident, Thiruvananthapuram, News, Accidental Death, IAS Officer, Killed, Trending, Kerala

അതിനിടെ കോടതി മെഡിക്കല്‍ കോളജ് പോലീസ് സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ശ്രീറാം വെങ്കിട്ടരാമനെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയ സംഭവത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കെതിരെ കേസെടുത്ത ഒരു പ്രതിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുഖവാസമെന്നാണ് വിമര്‍ശനം.

റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പോലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിനു പകരമാണ് ശ്രീറാമിനെ മള്‍ട്ടി സ്‌പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീറാമിനു കൈയ്യിലും നട്ടെല്ലിലും ചെറിയ രീതിയിലുള്ള പരിക്കു മാത്രമാണുള്ളതെന്നു നേരത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റിമാന്‍ഡ് പ്രതി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയത്. പൂജപ്പുര ജയിലെത്തിച്ച് നടത്തിയ പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെ പോലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്‌പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച വിശദീകരണത്തിനായി മെഡിക്കല്‍ കോളജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിട്ടില്ല. ശ്രീറാമിന്റെ രക്ത പരിശോധനാഫലം തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനുത്തരവാദികളെ നിയമപരമായി കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച വന്നെന്നു കാട്ടി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. മ്യൂസിയം എസ്‌ഐ ജോലിയില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടിലുള്ളതായാണ് ലഭിക്കുന്ന വിവരം.

അപകടം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ശ്രീറാമിന്റെ രക്ത സാമ്പിള്‍ എടുക്കുന്നതില്‍ വീഴ്ച വന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച ഇറങ്ങുമെന്നാണ് പൊതുഭരണവകുപ്പില്‍നിന്ന് ലഭിക്കുന്ന വിവരം. നരഹത്യയ്ക്കാണ് (304-ാം വകുപ്പു) ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ശ്രീറാം 24 മണിക്കൂറിലേറെ കസ്റ്റഡിയിലായതിനാല്‍ ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ചട്ടപ്രകാരമുള്ള നടപടിക്കു ശുപാര്‍ശ ചെയ്തു ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറും.

ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നരഹത്യയ്ക്ക് കേസെടുക്കുന്നത് ഇത് ആദ്യമായാണ്. സര്‍വീസ് ചട്ടലംഘനങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായിട്ടുണ്ടെങ്കിലും നരഹത്യയുടെ പേരില്‍ നടപടി നേരിടേണ്ടിവരുന്നത് അപൂര്‍വം. 2013ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala IAS officer remanded in judicial custody for killing journalist in road accident, Thiruvananthapuram, News, Accidental Death, IAS Officer, Killed, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?