ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 19.08.2019) ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. അണങ്കൂരിലെ കെ അശോകനാണ് (45) ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. തിരച്ചില്‍ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ ചെമ്മനാട് മണല്‍ എന്ന സ്ഥലത്താണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.


പാലത്തിന് സമീപത്തു സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടാണ് ആളുകള്‍ നോക്കി നില്‍ക്കെ അശോകന്‍ ചാടിയത്. സ്‌കൂട്ടറില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണും പേഴ്സും വണ്ടിയുടെ ആര്‍ സി ബുക്കും പരിശോധിച്ചപ്പോഴാണ് പുഴയില്‍ ചാടിയത് അശോകനാണെന്ന് പോലീസിന് വ്യക്തമായത്. മരപ്പണിക്കാരനായ അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും അടുത്തിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Deadbody, Chandragiri-river, River, Dead Body of man who jumped in to river from Chandragiri bridge found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?