കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം


കോഴിക്കോട് (www.evisionnews.co): കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് സമുച്ചയത്തില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു. ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയ യുവതിയെ അജ്ഞാതന്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ താന്‍ ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് സ്വയം പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് അക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് അന്വേഷണമാരംഭിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?