പുത്തുമലയില്‍ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ ശനിയാഴ്ച്ചയും ഫലം കണ്ടില്ല; ദുരന്തഭൂമിയില്‍ സങ്കടക്കാഴ്ച്ചയായി കാണാതായവരുടെ ബന്ധുക്കള്‍; ഞായറാഴ്ച്ചതെരച്ചിലിന് ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും

കല്‍പ്പറ്റ: (www.kvartha.com 18.08.2019) ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ കാണാതായ ഏഴു പേര്‍ക്കായുള്ള തെരച്ചില്‍ ശനിയാഴ്ച്ചയും ഫലം കണ്ടില്ല. മഴ കാരണം തെരച്ചില്‍ ശനിയാഴ്ച്ച വൈകിട്ടോടെ തന്നെ നിര്‍ത്തി. 10 മൃതദേഹങ്ങള്‍ നേരത്തെ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ബാക്കിയുള്ള ഏഴുപേര്‍ക്കായി എട്ടുദിവസമായി നടത്തുന്ന തെരച്ചലില്‍ ആരെയും കണ്ടെത്താനായിട്ടില്ല. കാണാതായവരുടെ ബന്ധുക്കള്‍ പുത്തുമല ദുരന്ത ഭൂമിയില്‍ ദുഃഖമടക്കിപ്പിടിച്ച് തെരച്ചിലിന് സാക്ഷ്യം വഹിക്കുന്നത് സങ്കക്കാഴ്ച്ചയാവുകയാണ്.

ഞായറാഴ്ച്ച പരിശോധനയ്ക്ക് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍(ജിപിആര്‍) സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍നിന്നുവരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണം ഇവരുടെ പക്കലുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, Dead Body, Disaster, Land Slide, Landslide; 7 Peoples to find from Puthumala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?