'പുറമേക്ക് ലെനിനായും പൂജാമുറിയില്‍ പൂന്താന'മായും വേഷപ്പകര്‍ച്ച നടത്തുന്നവരുടെ കാലത്ത് മറിച്ചുനോക്കേണ്ട പാഠപുസ്തകം; പഞ്ചാംഗഗണിതവും ചങ്ങമ്പുഴയും
ഏഴിലംപാതകള്‍-5/സതീഷ് ഗോപി
(www.kvartha.com 29.08.2019)
കാല്‍പ്പനികതയുടെ ഇളനീര്‍ക്കുളിരാര്‍ന്ന കവിതകളിലൂടെ മലയാളത്തെ കോരിത്തരിപ്പിച്ച കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കാവ്യമോഹിനിയെ അനുവാചകമനസുകളില്‍ നര്‍ത്തനം ചെയ്യിച്ച പ്രതിഭാശാലി. നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്ന വിളിപ്പേര് ലഭിച്ചയാള്‍. പണ്ട്, കേരളത്തിലെ വീടുകളില്‍ ചങ്ങമ്പുഴയുടെ രമണന്റെ കൈയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിരുന്നു. ഒരാള്‍ വായിച്ചശേഷം പകര്‍ത്തിയെഴുതി അടുത്തയാള്‍ക്ക് കൈമാറും. പ്രണയികളുടെ ബൈബിളായി മാറി കാവ്യ പുസ്തകം.
കാല്‍പ്പനികനായിരിക്കുമ്പോള്‍ തന്നെ വിപ്ലവാശയങ്ങളോടും അദ്ദേഹത്തിന് പ്രതിപത്തിയുണ്ടായിരുന്നു. ചൂഷണം നിറഞ്ഞ ലോകവ്യവസ്ഥ അപ്പടി മാറണമെന്ന ആഗ്രഹം അദ്ദേഹം വരികളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. 'വിത്തനാഥന്റെ ബേബിക്ക് പാലും നിര്‍ന്ധനച്ചെറുക്കന് ഉമിനീരുമെങ്കില്‍ ആ ഈശ്വരനെ ചവിട്ടണമെന്ന' ആശയവും അദ്ദേഹം കവിതയില്‍ പങ്കുവച്ചിരുന്നു. ലളിതസുഭഗവും മോഹനവുമായ പദപ്രയോഗങ്ങളിലൂടെ കാവ്യ കൈരളിക്ക് ചിലങ്ക കെട്ടിച്ച മഹാകവിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരു വശമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
'പഞ്ചാംഗഗണിതം' എന്ന ജ്യോതിശാസ്ത്രശാഖയില്‍ അദ്ദേഹം അവസാനകാലത്ത് ആകൃഷ്ടനായി. കേസരി ബാലകൃഷ്ണപ്പിള്ളയെപ്പൊലെ തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം പഞ്ചാംഗഗണിതത്തിന്റെ മാന്ത്രികക്കളങ്ങളില്‍ വീണുപോയത്. പാണാവള്ളി കര്‍ത്താവ് തന്റെ മകന്‍ ശ്രീകുമാറിന്റെ ജാതകം ഗണിച്ചതു മുതലാണ് ചങ്ങമ്പുഴ ജാതകഭ്രത്തില്‍പെടുന്നത്. ബി എ ഓണേഴ്‌സ് കഴിഞ്ഞശേഷമാണ് അദ്ദേഹം ഇത് ഗൗരവമായെടുത്തത്. ഒരേസമയം ടാഗോറിന്റെ ഉദ്യാനപാലകന്റെ പരിഭാഷയും ജ്യോതിഷപഠനവും ചങ്ങമ്പുഴ ആരംഭിച്ചു. ഇതിനിടെ ജോലി നേടാനുള്ള ശ്രമവും തുടങ്ങി.
മലയാളത്തില്‍ ബിരുദനന്തരബിരുദമുള്ള ചങ്ങമ്പുഴ തലശേരി ബ്രണ്ണന്‍ കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല. ബിഎ എക്കണോമിക്‌സുകാരനാണ് ആ ജോലി കൊടുത്തത്. ആ ജോലി ചങ്ങമ്പുഴക്ക് ലഭിച്ചിരുന്നെങ്കില്‍ മലയാളത്തിന്റെ തലക്കുറി മറ്റൊന്നാകുമെന്നത് പാഠഭേദം. ആ നിരാശയില്‍നിന്ന് മോചിതനാകാന്‍ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്നു. അത് രാജിവച്ച് നിയമം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. മുണ്ടശേരി മാഷാണ് ഈ ആത്മപ്രതിസന്ധിയില്‍നിന്നും ചങ്ങമ്പുഴയെ രക്ഷിച്ചത്. അദ്ദേഹം തൃശൂരില്‍ മംഗളോദയത്തിന്റെ പത്രാധിപ സമിതിയിലെത്തിച്ചു. പുതിയ മനുഷ്യനായാണ് തൃശൂരില്‍ കാലുകുത്തിയത്.
സില്‍ക്കുജുബ്ബയും സ്വര്‍ണക്കണ്ണടയുമായി പൂര്‍ണമായും കവിയുടെ വേഷം. തൃശൂരില്‍നിന്നാണ് രണ്ടാമത്തെ മകന്റെ പിറവി. അഷ്ടപദികാരന്റെ പേരായാ ജയദേവന്‍ എന്നാണ് നാമകരണം ചെയ്തത്. അവിടെനിന്നാണ് ചങ്ങമ്പുഴയുടെ പതനത്തിന് തുടക്കം. ചങ്ങമ്പുഴയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ പഞ്ചാംഗഗണിതത്തിന്റെ സ്വാധീനം വ്യക്തമാക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ധനു ആയില്യത്തില്‍ പിറന്ന മകന്‍ പിതൃഹന്താവാകുമെന്ന ഗണനഫലം ചങ്ങമ്പുഴയില്‍ ആത്മസംഘര്‍ഷത്തിന് വഴിമരുന്നിട്ടു. ഇടപ്പള്ളിയിലേക്ക് മടങ്ങിയത് പൂര്‍ണ അരാജകജീവിയായി. ഇടപ്പള്ളിയില്‍ ഒരു കള്ളുഷാപ്പിന് മുമ്പില്‍ അടുത്തിടെ വരെയുണ്ടായിരുന്ന കലുങ്കില്‍ അദ്ദേഹം സ്ഥിരമായി ഇരിക്കാറുണ്ടെന്ന് പഴമക്കാര്‍ ഓര്‍മിച്ചിരുന്നു.
1848 ജൂണ്‍ 17ന് ആ പ്രതിഭാസൂര്യന്‍ ധൂര്‍ത്തപുത്രനായി അസ്തമിച്ചു. ജ്യോതിഷപണ്ഠിതനായിരുന്ന എടക്കാട് നാരായണന്‍ മാസ്റ്റര്‍ ചങ്ങമ്പുഴ രചിച്ച പഞ്ചാംഗഗണിതം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നീതിനിഷേധത്തിനും എതിരെ പൊരുതിയ കവിയായിരുന്നു ചങ്ങമ്പുഴ. കമ്യൂണിസ്റ്റ് ആശയമായ സ്ഥിതിസമത്വവും ആ രചനകളിലുണ്ടായിരുന്നു. വിദൂര ഗ്രഹങ്ങളുടെ അപഹാരത്തില്‍ പുരോഗമനദ്യുതിയുടെ തീക്കനല്‍ എരിഞ്ഞൊടുങ്ങി. 'പുറമേക്ക് ലെനിനായും പൂജാമുറിയില്‍ പൂന്താന'മായും വേഷപ്പകര്‍ച്ച നടത്തുന്നവരുടെ കാലത്ത് മറിച്ചുനോക്കേണ്ട പാഠപുസ്തകമാണ് ചങ്ങമ്പുഴയുടെ ജീവിതം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Writer, Kerala, Satheesh gopi About changampuzha
Powered by Info News For You

Comments
Post a Comment