അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്ന ജെയ്റ്റ്ലി കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അദ്ദേഹം രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
Powered by Info News For You
Comments
Post a Comment