ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമില്ല; സിംഗിള്‍ ബഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: (www.kvartha.com 02.08.2019) കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമില്ല. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.
ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ബി കെമാല്‍പാഷയാണ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സിംഗിള്‍ ബഞ്ചിന്റെ തീരുമാനം പ്രാഥമിക ഘട്ടത്തിലായിപ്പോയി എന്നാണ് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയത്. ഷുഹൈബ് വധക്കേസിലെ സിബിഐ ഉത്തരവ് വരുമ്പോള്‍ ഷുഹൈബിന്റെ വീട്ടുകാര്‍ പോലീസ് അന്വേഷണത്തിനെതിരെ ഒരു പരാതിയും ഒരു കോടതിയിലും നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ തുടര്‍ അന്വേഷണം ആവശ്യമെങ്കില്‍ ഷുഹൈബിന്റെ ബന്ധുക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ കൂടുതല്‍ പ്രതികളിലേക്കോ ഗൂഢാലോചനയിലേക്കോ പോലീസ് അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഷുഹൈബിന്റെ വീട്ടുകാരുടെ പരാതി. എന്നാല്‍ പ്രതികള്‍ സിപിഎം നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തത് കൊണ്ടു മാത്രം നേതാക്കളെ പ്രതിയാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വിധി സ്വാഗതം ചെയ്യുന്നതായും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഡിജിപി പ്രതികരിച്ചു. അതേസമയം കേസില്‍ നിയമപോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ കുടുംബം വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ഇറക്കി ഡെല്‍ഹിയില്‍ നിന്നും അഭിഭാഷകനെ കൊണ്ടുവന്ന് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് സിപിഎം നേതാക്കള്‍ പിടിക്കപ്പെടുമെന്ന ഭീതി കൊണ്ടാണെന്നും ഷുഹൈബിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
2018 ഫെബ്രുവരി 12-ന് രാത്രിയാണ് എടയന്നൂരിലെ തട്ടുകടയില്‍ ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. കേസില്‍ 17 പേര്‍ അറസ്റ്റിലായി. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടും.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക സമരം നടത്തിയിരുന്നു. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിന്റെ കൊലപാതകമെന്ന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലുമാക്കി. ഒന്നാംപ്രതി ആകാശ് ഉള്‍പ്പെടെ പ്രതികളായ നാലുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shuhaib murder no cbi enquiry Kerala highcourt, Kochi, News, Murder, Crime, Criminal Case, High Court of Kerala, Probe, CBI, Appeal, Trending, Kerala.

Powered by Info News For You

Comments
Post a Comment