കശ്മീര്‍ അതിര്‍ത്തിയില്‍ പാക് നുഴഞ്ഞു കയറ്റ ശ്രമം; അഞ്ച് പേരെ ഇന്ത്യന്‍ സൈന്യം സാഹസികമായി വധിച്ചു


ശ്രീനഗര്‍: (www.kvartha.com 04.08.2019) ജമ്മു കശ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാനിലെ അഞ്ച് പേരെ 36 മണിക്കൂര്‍ ഏറ്റുമുട്ടലിലൂടെ ഇന്ത്യന്‍ സൈന്യം സാഹസികമായി വധിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണ് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. സൈന്യം വധിച്ച നാല് നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

News, India, Pakistan, Border, Soldiers, Dead Body, Indian Army Foiled an Infiltration Attempt by a Pakistani BAT Squad in Keran Sector

ശക്തമായ വെടിവയ്പ് തുടരുന്നതിനാല്‍ ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യത്തിന് അവിടെ നിന്നും നീക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ ശനിയാഴ്ച്ച വൈകിട്ട് എട്ടോടെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലുണ്ടായ പാക് പ്രകോപനത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു അതിനിടെയാണ് നുഴഞ്ഞു കയറ്റശ്രമം.

News, India, Pakistan, Border, Soldiers, Dead Body, Indian Army Foiled an Infiltration Attempt by a Pakistani BAT Squad in Keran Sector

അമര്‍നാഥ് തീര്‍ത്ഥാടകരെ ഉന്നമിട്ട് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തീര്‍ഥാടകരും വിനോദസഞ്ചാരികളും എത്രയും വേഗം കശ്മീര്‍ വിട്ടുപോകണമെന്ന നിര്‍ദ്ദേശവുമായി സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു. അമര്‍നാഥ് തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Pakistan, Border, Soldiers, Dead Body, Indian Army Foiled an Infiltration Attempt by a Pakistani BAT Squad in Keran Sector


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?