പുത്തിഗെയിലെ പഴയകാല ലീഗ് നേതാവ് എം.എസ് കരീം അന്തരിച്ചു
പുത്തിഗെ (www.evisionnews.co): പുത്തിഗെ പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് നേതാവും സാമൂഹിക- രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന എം.എസ് കരീം (84) അംഗഡിമുഗർ അന്തരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ശാഖാ പ്രസിഡന്റ്, പെരുന്നപറംബ് മദ്റസ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അംഗഡിമുഗർ ജുമാ മസ്ജിദ് പ്രവർത്തക സമിതി അംഗവുമായിരുന്നു. ബഷീർ, ഖാലിദ്, റഷീദ്, സിദ്ദീഖ്, സീനത്ത്, ഫരീദ, മിസ്‌രിയ മക്കളാണ്. സാക്കിർ മഞ്ഞനാടി, ഖാലിദ് മൊഗ്രാൽ, അബ്ബാസ് അറന്തോട്, നസീമ, സുബൈദ, സഫ്‌വാന മരുമക്കളാണ്. വേർപാടിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത് - അംഗഡിമുഗർ ശാഖാ കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.
Powered by Info News For You

Comments
Post a Comment