അസാധ്യമായി ഒന്നുമില്ലെന്ന് കേരളജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 15.08.2019) അസാധ്യമായി ഒന്നുമില്ലെന്ന് കേരളജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം 73-ാമത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിര്‍ഭയമായ മനസും സമുന്നതമായ ശിരസമുള്ള ഒരു ജനതയ്ക്കായി നമുക്ക് തന്നെ നമ്മളെ അര്‍പ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിനം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും അര്‍പ്പിക്കണമെന്നും ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

C M Pinarayi Vijayan's Independence day speech, Thiruvananthapuram, News, Politics, Message, Chief Minister, Pinarayi vijayan, Flood, Rain, Kerala

'എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

കശ്മീരില്‍ നേതാക്കളെ തടങ്കലിലാക്കിയതു ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നത് മനുഷ്യത്വവിരുദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത ദുര്‍ബലപ്പെടുന്നുവെന്നും സോഷ്യലിസ്റ്റ് സങ്കല്‍പത്തോട് നമ്മള്‍ അടുക്കുകയാണോ അകലുകയാണോ എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനംകൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാല്‍, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളെയും ദളിത് വിഭാഗത്തെയും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. മതേതരത്വത്തിനു വേണ്ടി നിന്നതിനാലാണു ഗാന്ധിജി കൊലചെയ്യപ്പെട്ടത്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ചത്. കഴിഞ്ഞദിവസം കവളപ്പാറയില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായം നല്‍കിയ മുസ്ലിം പള്ളിയുടെ മാതൃക ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: C M Pinarayi Vijayan's Independence day speech, Thiruvananthapuram, News, Politics, Message, Chief Minister, Pinarayi vijayan, Flood, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?