രണ്ടര മാസം പ്രായമുള്ള കുട്ടി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍; ചികിത്സയ്ക്ക് പണമില്ലാതെ ആശങ്കയിലായ വീട്ടമ്മയെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വാര്‍ഡ് മെമ്പറുടെ നിവേദനം

കാസര്‍കോട്: (www.kasargodvartha.com 02.08.2019) രണ്ടര മാസം പ്രായമുള്ള കുട്ടി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചികിത്സയ്ക്ക് പണമില്ലാതെ വീട്ടമ്മ ആശങ്കയിലായതിനെ തുടര്‍ന്ന് സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വാര്‍ഡ് മെമ്പറുടെ നിവേദനം. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലത്താണ് ആരോഗ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.

അമ്മങ്കോട്ട് വാടക വീട്ടില്‍ താമസിക്കുന്ന എസ് സി വിഭാഗത്തില്‍പെട്ട യശോദ എന്ന സ്ത്രീയാണ് മകന്റെ രോഗത്തിന് ചികിത്സിക്കാന്‍ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ പ്രയാസം അനുഭവിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ പുത്തൂര്‍ കാവ് എന്ന സ്ഥലത്തെ തിമ്മയ്യ- കമല ദമ്പതിമാരുടെ  കുട്ടിയാണ് ശാശ്വത്. സാമ്പത്തിക പരാധീനതയാല്‍ കുട്ടിയെ വളര്‍ത്താന്‍ വേണ്ടിയാണ് തിമ്മയ്യയുടെ സഹോദരി കൂടിയായ യശോദയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുട്ടിയുടെ കാര്യത്തില്‍ യാതൊരു ഉത്തര വാദിത്വവും ദമ്പതികള്‍കള്‍ ഏറ്റെടുക്കുന്നില്ല. യശോദയുടെ റേഷന്‍ കാര്‍ഡ് പൊതു വിഭാഗത്തില്‍പെട്ടതാണ്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും ഇവരുടെ കൈവശം ഇല്ല. അതിനാല്‍ തന്നെ താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാങ്കേതിക തടസം ഉള്ളതായി ആശുപത്രി അധികൃതര്‍  വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ പരിശോധനകള്‍ക്കും മരുന്നുകള്‍ക്കും പണമില്ലാത്തതിനാല്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് യശോദ. പ്രത്യേക ഇടപെടല്‍മൂലം പിഞ്ചുകുഞ്ഞിന് ചികിത്സ ഉറപ്പുവരുത്തി ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രിയോട് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, House-wife, Treatment, Top-Headlines, Health-minister, health, No cash for treatment; Memorandum submitted to Health Minister
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?