തീവ്രവാദ ആക്രമണ ഭീഷണി: കോയമ്പത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്


ദേശീയം (www.evisionnews.co): തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍.ഐ.എയുടെ റെയ്ഡ്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ് നടത്ന്നതുതെന്നാണ് വിവരം. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഏഴിടങ്ങളില്‍ എന്‍.ഐ.എ ജൂണ്‍ ആദ്യവാരം റെയ്ഡ് നടത്തിയിരുന്നു. അന്ന് പരിശോധന നടത്തിയ നാലു വീടുകളില്‍ ഇന്നും റെയ്ഡ് നടത്തുന്നുണ്ട്.ലങ്കന്‍ സ്‌ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്.

ആഗസ്റ്റ് 28മുതല്‍ സെപ്തംബര്‍ എട്ടു വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതി ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?