മോദിയുടെ പേരില്‍ തര്‍ക്കിക്കേണ്ട സമയമല്ലിത്: തരൂരിനും കോണ്‍ഗ്രസിനും ഉപദേശിച്ച് എം.കെ മുനീര്‍
തിരുവനന്തപുരം (www.evisionnews.co): മോദി സ്തുതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ശശി തരൂരിനും ഉപദേശവുമായി എം.കെ മുനീര്‍. രാജ്യം ഒരഗ്നിപര്‍വ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷയെന്നും അതിനാല്‍ ഈ വാക്പോര് അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് മുനീര്‍ പറയുന്നത്. ഫേസ് ബുക്കിലൂടെയാണ് മുനീറിര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
'കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും, ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നത്? എന്ത് പ്രതീക്ഷയാണ് അവര്‍ക്കായി നാം ബാക്കി വെയ്ക്കുന്നത്.?' അദ്ദേഹം ചോദിക്കുന്നു.
Powered by Info News For You
Comments
Post a Comment