മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; സാമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബം, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലല്ലോ, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പിതാവ്, ആര്‍സിസിയില്‍ ചികിത്സ ഉറപ്പുനല്‍കി ആരോഗ്യമന്ത്രിയുടെ ഇടപെടല്‍
അടൂര്‍: (www.kvartha.com 13.08.2019) മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരുക്കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരളത്തിന്റെ ഹൃദയം കവരുകയാണ് ഒരു പിതാവ്. അടൂര്‍ സ്വദേശിയായ അനസാണ് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ദുരിതം അനുഭവിക്കുന്നവരെ സഹായിച്ച് നന്മയുടെമാതൃകയാകുന്നത്.
വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാവുകയാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലല്ലോ എന്നും ഫേസ്ബുക്കില്‍ കുറിപ്പിലൂടെ അനസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലായതോടെ ആര്‍സിസിയില്‍ ചികിത്സ ഉറപ്പുനല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രിയുടെ കെകെ ശൈലജ.
അനസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യില്‍ അഡ്മിറ്റാകുവാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ
ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു. അതിജീവിക്കും നമ്മുടെ കേരളം.
ആരോഗ്യമന്ത്രിയുടെ കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.
എന്നാല്‍. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണില്‍ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും.കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Cancer, Treatment, Father, Son, Child, hospital, Facebook, Minister, Anas donate money which collected for his son's cancer treatment

Powered by Info News For You

Comments
Post a Comment