ബംഗാളിലും ചാക്കിട്ടുപിടുത്തം; മമതാ ബാനര്‍ജിയുടെ വലംകൈയ്യായ തൃണമൂല്‍ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: (www.kvartha.com 15.08.2019) തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യും കൊല്‍ക്കത്ത മുന്‍മേയറുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. രണ്ടുതവണ കൊല്‍ക്കത്ത മേയറായിരുന്ന സോവന്‍, ബെഹാല പൂര്‍വ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ബൈശാഖി ബാനര്‍ജിയും ബിജെപിയില്‍ ചേര്‍ന്നു.
സ്വകാര്യജീവിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ നവംബറിലാണ് കൊല്‍ക്കത്ത മേയര്‍സ്ഥാനവും സംസ്ഥാനമന്ത്രിപദവും സോവന്‍ ചാറ്റര്‍ജിക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തെ തിരിച്ച് പാര്‍ട്ടിയില്‍ സജീവമാക്കാന്‍ തൃണമൂല്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.
മുകുള്‍ റോയിക്കുശേഷം തൃണമൂലില്‍നിന്ന് ബിജെപിയിലെത്തുന്ന പ്രമുഖനേതാവാണ് സോവന്‍ ചാറ്റര്‍ജി..ബംഗാളില്‍ മമതയുടെ ഉയര്‍ച്ചയ്ക്കുപിന്നില്‍ പ്രധാനപങ്കുവഹിച്ചവരിലൊരാളാണ് സോവന്‍ ചാറ്റര്‍ജിയെന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുകുള്‍ റോയ് പറഞ്ഞു. സോവന്റെ കൂടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kolkata, News, Politics, BJP, Thrinamool Congress, Ex-Kolkata Mayor And Top Mamata Banerjee Aide Sovan Chatterjee joined BJP

Powered by Info News For You

Comments
Post a Comment