വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎ വ്യാപക റെയ്ഡ് ; ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന് രഹസ്യ വിവരം

ചെന്നൈ: (www.kvartha.com 29.08.2019) ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനായി വീടുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ് നടത്തുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ് വന്നത്.

പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വേളാങ്കണി പള്ളിയിലും ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി, ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ അര്‍ധസൈനിക വിഭാഗമടക്കം ഏഴായിരം പൊലീസുകാരെ വിന്യസിച്ചിരിക്കുന്നു.

 News, National, India, Tamilnadu, Terrorists, NIA, Raid, Church, Karnataka, Andhra Pradesh, New Delhi, Police, NIA raids Coimbatore locations in Islamic State terror funding probe

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, India, Tamilnadu, Terrorists, NIA, Raid, Church, Karnataka, Andhra Pradesh, New Delhi, Police, NIA raids Coimbatore locations in Islamic State terror funding probe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?