പശു സംരക്ഷണ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് വെടിയേറ്റു മരിച്ചു; അനധികൃതമായി പശു കടത്ത് നടത്തിയ സംഘമാണ് പിന്നിലെന്ന് ആരോപണം, അന്വേഷണം ആരംഭിച്ചതായി പോലീസ്

പല്‍വാള്‍: (www.kvartha.com 02.08.2019) പശു സംരക്ഷണ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് വെടിയേറ്റു മരിച്ചു. പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗൗ രക്ഷക് സമിതി എന്ന സംഘടനയിലെ അംഗമായ ഗോപാലിനെ(35) ആണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. അനധികൃതമായി പശു കടത്ത് നടത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

പശുക്കളെ കടത്തിയ വാഹനത്തിന് പിന്നാലെ പോയ ഗോപാല്‍ വെടിയേറ്റ് വീണ സമയം തന്റെ സംഘടനയിലെ മറ്റ് അംഗങ്ങളെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാനയിലെ ഹോഡല്‍-നൂഹ് ഹൈവേയില്‍ സുരക്ഷ സുരക്ഷ ശക്തമാക്കിട്ടുണ്ട്. ഗോപാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

News, National, Death, Killed, shot dead, Police, Enquiry, Crime, Cattle smugglers escape after shooting Gau Rakshak dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Death, Killed, shot dead, Police, Enquiry, Crime, Cattle smugglers escape after shooting Gau Rakshak dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?