മഴക്കെടുത്തി; സൈനിക വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയില്ല; ദുരന്ത നിവാരണത്തിന് എത്തിയവര്‍ പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫുള്‍ ടാങ്കടിച്ചു

കല്‍പ്പറ്റ: (www.kvartha.com 11.08.2019) മൈലേജ് വളരെ കുറവായ സൈനിക വാഹനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിന് എത്തിയപ്പോള്‍ ഇന്ധനം നല്‍കിയില്ല. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സൈനികര്‍ സ്വന്തം വാഹനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്.

News, Kerala, Military, Petrol, Custody, Vehicles, Goverment, Road, Military Vehicles Arrived Without Fuel and They Seized Petrol Pump

ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ആവശ്യമായതിനാല്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിനായി സൈന്യം സമീപിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകാര്‍ സഹായിക്കാനെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കിയില്ല. പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലെന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നല്‍കാതെ മടക്കി അയക്കാന്‍ ശ്രമിക്കുകയായിരുന്നു.

സൈനിക ഉദ്യോഗസ്ഥര്‍ ഇന്ധനം നല്‍കണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പമ്പുടമകള്‍ നിലപാടു മാറ്റിയില്ല. ഇതേ തുടര്‍ന്ന് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷം മടങ്ങുകയായിരുന്നു. ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Military, Petrol, Custody, Vehicles, Goverment, Road, Military Vehicles Arrived Without Fuel and They Seized Petrol Pump


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?