അരുണ്‍ ജെയ്റ്റ്‌ലിയെ അവസാനമായി കാണാന്‍ വിദേശയാത്ര വെട്ടിച്ചുരുക്കാന്‍ ഒരുങ്ങി മോദി, വേണ്ടന്ന് പറഞ്ഞ് കുടുംബം
മനാമ:(www.kvartha.com 25/08/2019) ശനിയാഴ്ച്ച അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അവയാനമായി കാണാന്‍ വിദേശയാത്ര വെട്ടിച്ചുരുക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മോദിയുടെ തീരുമാനം മാറ്റണമെന്നും യാത്ര അവസാനിപ്പിക്കരുതെന്നും ജെയ്റ്റ്‌ലിയുടെ കുടുംബം ആവശ്യപ്പെട്ടു. അരുണ്‍ ജയ്റ്റ്‌ലിയുടെ കുടുംബത്തെ വിളിച്ച മോദി തന്റെ അനുശോചനം അറിയിച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി വരേണ്ടതില്ലെന്ന് ജയ്റ്റ്‌ലിയുടെ കുടുംബം മോദിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച്ച പാരീസില്‍ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കള്‍ തടയുകയായിരുന്നു.
അതേ സമയം ബഹ്‌റ്‌നില്‍ ഇന്ത്യാക്കാരുമായി സംസാരിക്കുമ്പോള്‍ ജയ്റ്റ്‌ലിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദം ഓര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടമായെന്നു പറഞ്ഞാണ് വികാരാധീതനായത്.
സ്വന്തം കടമകളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ബഹ്‌റിനില്‍ ഉത്സവാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും എന്റെ ഹൃദയം ദുഖത്താല്‍ ആര്‍ദ്രമാവുകയാണ്. എന്റെ പൊതുജീവിതത്തില്‍ കൂടെ നടന്ന സുഹൃത്ത്, രാഷ്ട്രീയ യാത്രയില്‍ ഒപ്പമുണ്ടായിരുന്നയാള്‍, എപ്പോഴും താന്‍ ബന്ധപ്പെട്ടിരുന്ന ഒരാള്‍, എനിക്കൊപ്പം ദുരിതങ്ങള്‍ പങ്കിട്ടയാള്‍, ഒരുമിച്ച് സ്വപ്‌നം കാണുകയും ഒന്നിച്ച് അത് നേടുകയും ചെയ്തയാള്‍, ഇന്ത്യയുടെ മുന്‍ പ്രതിരോധ, ധനകാര്യമന്ത്രിയും പ്രിയ സുഹൃത്തുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് നിത്യതയിലേക്ക് അലിയുമ്പോള്‍ ഞാന്‍ ഇത്രയും ദൂരെയാണെന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ വിദേശകാര്യമന്ത്രിയും സഹോദരിയുമായിരുന്ന സുഷമാ സ്വരാജ് മരിച്ചിരുന്നു. ഇപ്പോള്‍ പ്രിയ സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലിയും യാത്രയായി കണ്ണീരിറ്റുവീഴുന്നത് പോലെ മോദി പറഞ്ഞുനിറുത്തി.
Keywords: News, Manama, Gulf, Prime Minister, Arun jaitley, Family, Condolence,Arun Jaitley's death, Narendra Modi ready to cut last trip abroadഅതേ സമയം ബഹ്‌റ്‌നില്‍ ഇന്ത്യാക്കാരുമായി സംസാരിക്കുമ്പോള്‍ ജയ്റ്റ്‌ലിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദം ഓര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടമായെന്നു പറഞ്ഞാണ് വികാരാധീതനായത്.
സ്വന്തം കടമകളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ബഹ്‌റിനില്‍ ഉത്സവാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും എന്റെ ഹൃദയം ദുഖത്താല്‍ ആര്‍ദ്രമാവുകയാണ്. എന്റെ പൊതുജീവിതത്തില്‍ കൂടെ നടന്ന സുഹൃത്ത്, രാഷ്ട്രീയ യാത്രയില്‍ ഒപ്പമുണ്ടായിരുന്നയാള്‍, എപ്പോഴും താന്‍ ബന്ധപ്പെട്ടിരുന്ന ഒരാള്‍, എനിക്കൊപ്പം ദുരിതങ്ങള്‍ പങ്കിട്ടയാള്‍, ഒരുമിച്ച് സ്വപ്‌നം കാണുകയും ഒന്നിച്ച് അത് നേടുകയും ചെയ്തയാള്‍, ഇന്ത്യയുടെ മുന്‍ പ്രതിരോധ, ധനകാര്യമന്ത്രിയും പ്രിയ സുഹൃത്തുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് നിത്യതയിലേക്ക് അലിയുമ്പോള്‍ ഞാന്‍ ഇത്രയും ദൂരെയാണെന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ വിദേശകാര്യമന്ത്രിയും സഹോദരിയുമായിരുന്ന സുഷമാ സ്വരാജ് മരിച്ചിരുന്നു. ഇപ്പോള്‍ പ്രിയ സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലിയും യാത്രയായി കണ്ണീരിറ്റുവീഴുന്നത് പോലെ മോദി പറഞ്ഞുനിറുത്തി.
#WATCH PM Modi while addressing the Indian community in Bahrain, reacts on the demise of #ArunJaitley: I can't imagine that I am so far here while my friend has gone away. Some days ago, we lost our former External Affairs Minister Behen Sushma Ji. Today my friend Arun went away pic.twitter.com/NcMZ5dU069— ANI (@ANI) August 24, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Powered by Info News For You

Comments
Post a Comment