ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് കൗമാരക്കാരനെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച് ആര്‍.ടി.ഒ
കേരളം (www.evisionnews.co): പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിനു അനുമതി നല്‍കിയ പിതാവിനെയും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയ്നിംഗ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാന്‍ ആര്‍.ടി.ഒ.യുടെ ഉത്തരവ്. കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിനു പോകേണ്ടത്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായമാകും മുമ്പേ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം.
മൂന്നു പേര്‍ ഒരുമിച്ചു സഞ്ചരിച്ച വേളയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ കെ.വര്‍ഗീസ് ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോള്‍ ആര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സില്ല. എല്ലാവരും 18 വയസില്‍ താഴെ പ്രായക്കാര്‍. ബൈക്ക് ഓടിച്ച കുട്ടിയെ ആര്‍ടി ഓഫീസില്‍ കൊണ്ടുവന്നു ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നു ഇമ്പോസിഷന്‍ എഴുതിപ്പിച്ചു. കുട്ടിയുടെ പിതാവിനോടു ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment