അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

പാറശാല: (www.kvartha.com 17.08.2019) അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വീണ് എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്ക് യാത്രികരായ രണ്ട് പേര്‍ ദാരുണമായി മരിച്ചു. ചെങ്കല്‍ വ്‌ളാത്താങ്കര കന്യകാവ് കൈലാസ് ഭവനില്‍ ടി.ബിജുകുമാര്‍(41), വ്‌ളാത്താങ്കര ഇരിക്കലവിള വീട്ടില്‍ സുധീര്‍(34) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.45ന് ദേശീയപാതയില്‍ കളിയിക്കവിള പിപിഎം ജംഗ്ഷനിലാണ് അപകടം.

നാല് യുവാക്കളടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായി പടന്താലുമ്മൂട് നിന്നും കളിയിക്കവിള ഭാഗത്തേക്ക് അമിതവേഗതയില്‍ എസ് ആകൃതിയില്‍ വാഹനമോടിച്ച് പരസ്പരം ഓവര്‍ടേക്ക് ചെയ്ത് മത്സരിച്ചതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത്. തോവാള സ്വദേശി ദിനേഷ് രാജ്, പ്രഭു എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളെ ഇടിച്ച് വീഴ്ത്തിയ ശേഷം സുധീര്‍ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് കയറുകയായിരുന്നു.

Two killed in bike accident, News, Local-News, Accidental Death, bike, Passengers, Obituary, Kerala

ഇടിയുടെ ആഘാതത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് വശത്തെ പോസ്റ്റിലിടിച്ച ശേഷം ഇരുവരും ഒാടയില്‍ തലയടിച്ച് വീഴുകയായിരുന്നു. സുധീര്‍ സംഭവസ്ഥലത്തും, ബിജുകുമാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിയ ശേഷവും ആണ് മരിച്ചത്.

ഓട്ടോ ഡ്രൈവറായ സുധീര്‍ അവിവാഹിതനാണ്. മരപ്പണിക്കാരനായ ബിജുകുമാറിന്റെ ഭാര്യ ജയ. മക്കള്‍ വിപിന്‍, ബിസ്മി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുധീറിന്റെ മൃതദേഹം ഉച്ചയോടെയും, ബിജുകുമാറിന്റേത് രാത്രിയും സംസ്‌ക്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two killed in bike accident, News, Local-News, Accidental Death, bike, Passengers, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?