സംസ്ഥാന വടംവലി മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് നാല് മെഡലുകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2019) കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള വടംവലി അസോസിയേഷന്‍ സംയുക്തമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടപ്പിച്ച 26-ാമത് സീനിയര്‍ പുരുഷ ആന്റ് മിക്‌സഡ്, 20-ാമത് ജൂനിയര്‍ ബോയ്‌സ് ആന്‍ഡ് മിക്‌സഡ് വിഭാഗങ്ങളില്‍ കാസര്‍കോട് ജില്ല നാല് മെഡലുകള്‍ നേടി. ജൂനിയര്‍ 520 കിലോ മിക്‌സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 540  കിലോ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും സീനിയര്‍ 640 കിലോ ജൂനിയര്‍ 560 കിലോ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവുമാണ് ജില്ല നേടിയത്.

സമാപന സമ്മേളനം മുന്‍ മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാന്‍ കെ കെ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ തന്നെ ആദ്യ ജൂനിയര്‍ ബോയ്‌സ് വടംവലി വനിത കോച്ച് കുണ്ടകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപിക കെ. വാസന്തിയെ സമാപനയോഗത്തില്‍ ആദരിച്ചു.

വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം, ജില്ലാ സെക്രട്ടറി ഹിറ്റ്‌ലര്‍ ജോര്‍ജ്, വൈസ് പ്രസിഡണ്ട് സുനില്‍ നോര്‍ത്ത് കോട്ടച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തത്. പ്രസാദ് പരപ്പ, വാസന്തി ടീച്ചര്‍, കൃപേഷ് മണ്ണട്ട, ബാബു കോട്ടപ്പാറ എന്നിവരാണ് ടീം പരിശീലകര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Sports, Top-Headlines, State tug of war championship; 4 medals for Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?