കേരളത്തിന് അഭിമാനനിമിഷം; ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണ്ണമെന്റില്‍ ഗോകുലം കേരള ഫൈനലില്‍

കൊല്‍ക്കത്ത: (www.kvartha.com 22.08.2019) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബാള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്റ് കപ്പില്‍ ഗോകുലം കേരള ഫൈനലില്‍. കരുത്തരായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് ഗോകുലം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ നിശ്ചിത സമയത്ത് 1-1ന് സമനില പിടിച്ച ഗോകുലം ഷൂട്ടൗട്ടില്‍ 3-2നാണ് വിജയം നേടിയത്. ഈസ്റ്റ് ബംഗാളിന്റെ മൂന്ന് കിക്കുകള്‍ തട്ടിത്തെറുപ്പിച്ച ഗോളി ഉബൈദാണ് ഗോകുലത്തിന് അവിസ്മരണീയ വിജയം നല്‍കിയത്. മോഹന്‍ ബഗാനും റയല്‍ കാശ്മീരും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഗോകുലം ഫൈനലില്‍ നേരിടുക.


Keywords: Sports, Football, News, Kerala, Kolkata, West Bengal, Durant Cup; Gokulam Kerala Reached Final After Defeating East Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?