ഗ്രൂപ്പടിസ്ഥാനത്തില്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുത്; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാവണമെന്ന് കെ വി തോമസ്, ഒരാള്‍ക്ക് ഒരു പദവി എന്നതിനോട് യോജിക്കുന്നതായും പരാമര്‍ശം

തിരുവനന്തപുരം: (www.kasargodvartha.com 27.08.2019) ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ നിശ്ചയിക്കരുതെന്ന് കെ വി തോമസ്. ആദ്യ പരിഗണന മണ്ഡലങ്ങളിലെ ജയസാധ്യത മാത്രമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരൊക്കെ മല്‍സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പാര്‍ട്ടി എല്‍പിച്ച ഏതു ദൗത്യവും ആത്മാര്‍ഥതയോടെ പൂര്‍ത്തിയാക്കിയ ചരിത്രമാണ് തന്റേതെന്നും കെ വി തോമസ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവില്‍ എറണാകുളത്ത് ആര് മല്‍സരിച്ചാലും കോണ്‍ഗ്രസ് ജയിക്കും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും മല്‍സരിക്കണമെന്ന് സുഹൃത്തുക്കളടക്കം ആവശ്യപ്പെടുന്നുണ്ടെന്നും കെവി തോമസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടത് ടിവിയിലൂടെയാണ് അറിയേണ്ടി വന്നത്. മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നിട്ടും തീരുമാനം ടിവി വഴി അറിയാനയത് ഖേദകരമാണ്. പാര്‍ട്ടിയില്‍ പദവി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതിനോടാണ് തനിക്കും യോജിപ്പെന്ന് അദ്ദേഹം പറഞ്ഞു.

News, Kerala, K.V.Thomas, Kochi, Congress, KPCC, By-election, Lok Sabha, Politics, KV thomas discussed about By election and past loksabha election

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 Keywords: News, Kerala, K.V.Thomas, Kochi, Congress, KPCC, By-election, Lok Sabha, Politics, KV thomas discussed about By election and past loksabha election


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?