ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടു

ബദിയടുക്ക: (www.kasargodvartha.com 05.08.2019) ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ബദിയടുക്ക പഞ്ചായത്തിലെ മൂക്കംപാറിലെ ബാലകൃഷ്ണന്റെ ഓടിട്ട വീടാണ് തകര്‍ന്നുവീണത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. ഭാര്യ മാധവിയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നു. അടുക്കള ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. ഈ സമയം ഇവര്‍ അകത്തെ മുറിയിലായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വീട് തകര്‍ന്നതോടെ കുടുംബം ദുരിതത്തിലായി. ബാലകൃഷ്ന്‍ കൂലിപണിയടുത്ത് കിട്ടുന്ന പണം കൊണ്ടാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്. തകര്‍ന്ന ഭാഗം നന്നാക്കാന്‍പണമില്ലാതെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കുടുംബം. ബന്ധപ്പെട്ട അധികാരികളില്‍ നിന്നുമുള്ള ധനസഹായമാണ് കുടുംബത്തിന്റെ പ്രതീക്ഷ.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Family, House, Badiyadukka, House collapsed in heavy wind
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?