കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് കുറ്റവിചാരണ യാത്ര നടത്തും
കാസര്‍കോട് (www.evisionnews.co): കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണ യാത്ര സംഘടിപ്പിക്കും. ആഗസ്ത് 19 മുതല്‍ 21 വരെ നടക്കുന്ന വാഹന പ്രചാരണ യാത്രയില്‍ നിരവധി യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.
കുറ്റവിചാരണ യാത്ര വിജയിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനതാദള്‍ യു.ഡി.എഫ് വിഭാഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ജോണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുല്‍ റഹിമാന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഹരീഷ് പി. നമ്പ്യാര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, മുനീര്‍ മുനമ്പം, വി. കമ്മാരന്‍, കല്ലട്ര മാഹിന്‍, വി.കെ.പി ഹമീദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, രാജു കട്ടക്കയം, എം.പി ജാഫര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, ജെറ്റോ ജോസഫ്, ബാബു കദളിമറ്റം, എ.എം കടവത്ത്, ബി. സുകുമാരന്‍, മഞ്ജുനാഥ ആള്‍വ, കരുണ്‍ താപ്പ, നാഷണല്‍ അബ്ദുള്ള പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment