സ്ത്രീകള്‍ക്ക് വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം; ഇനിമുതല്‍ പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല
റിയാദ്: (www.kvartha.com 02.08.2019) സ്ത്രീകള്‍ക്ക് വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. വിദേശയാത്ര നടത്താന്‍ സ്ത്രീകള്‍ക്ക് ഇനി പുരുഷ കര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ ഉള്‍പ്പെടെ ചുമതല പുരുഷ രക്ഷകര്‍ത്താവില്‍ നിക്ഷിപ്തമായ രീതിയാണ് പുതിയ തീരുമാനത്തിലൂടെ മാറാന്‍ പോകുന്നത്.
സൗദിയില്‍ കാലങ്ങളായി നിലനിന്നിരുന്ന നിയമമായിരുന്നു സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്.
സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് സൗദി സ്ത്രീകളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Women, Freedom, Social Network, Twitter, Saudi Arabia to Allow Women to Travel Abroad Without Permission

Powered by Info News For You

Comments
Post a Comment