മെസ്സി, റൊണാള്‍ഡോ, വാന്‍ഡിക്ക്; യുവേഫ പുരസ്‌കാരരാവില്‍ മിന്നുന്ന യൂറോപ്പിന്റെ താരകമാരാകും?

ലണ്ടന്‍: (www.kvartha.com 29.08.2019) മികച്ച യൂറോപ്യന്‍ താരത്തിനുള്ള 2018-19 സീസണിലെ യുവേഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ബാഴ്‌സലോണയുടെ ലയണല്‍ മെസി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡിക് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്.

ബാഴ്‌സയെ ലാലിഗാ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസ്സി ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമായി 48 ഗോളുകളാണ് അടിച്ചുകൂട്ടിയത്. യുവന്റസ് ജേഴ്‌സിയിലുള്ള സീരിഎ കിരീടവും പോര്‍ച്ചുഗലിനെ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ജേതാക്കളാക്കിയതിന് പിന്നിലെ പ്രകടനവുമാണ് റൊണാള്‍ഡോയുടെ സാധ്യതകള്‍. ലിവര്‍പൂളിന്റെ പ്രതിരോധത്തെ കോട്ടകെട്ടി സംരക്ഷിക്കുന്ന വാന്‍ഡിക്ക് ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. മൊണോക്കോയില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കുന്നതിനൊപ്പമാണ് പുരസ്‌കാര പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചായിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Lionel Messi, Cristiano Ronaldo, The best player in Europe revealed today during the Champions League draw


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?