സ്‌കൂട്ടറിന്റെ ലോണടയ്ക്കാനും നിത്യചിലവിനും പണമില്ല; പകല്‍ സ്ഥലം കണ്ടുവെക്കും, രാത്രി മോഷണത്തിനിറങ്ങും, തോട്ടത്തില്‍ നിന്നും വാഴക്കുലകള്‍ മോഷ്ടിച്ചുകടത്തുന്നത് പതിവാക്കിയ യുവാക്കള്‍ പിടിയില്‍
പൊയ്‌നാച്ചി: (www.kasargodvartha.com 27.08.2019) സ്‌കൂട്ടറിന്റെ ലോണടയ്ക്കാനും നിത്യചിലവിനും പണമില്ലാതായതോടെ മോഷണം പതിവാക്കിയ യുവാക്കള്‍ പോലീസ് പിടിയിലായി. വാഴക്കുലകള്‍ മോഷ്ടിച്ചു കടത്തി വില്‍പന നടത്തിവന്നിരുന്ന മാങ്ങാട് സ്വദേശിയായ 18 കാരനും സുഹൃത്തായ 17 കാരനുമാണ് മേല്‍പറമ്പ് പോലീസിന്റെ പിടിയിലായത്. റോഡരികിലെ തോട്ടങ്ങളില്‍ നിന്നും മൂപ്പെത്തിയ നേന്ത്രവാഴക്കുലകളാണ് ഇവര്‍ മോഷ്ടിച്ചുകടത്തിയിരുന്നത്. പത്തോളം വാഴക്കുലകളാണ് ഒറ്റയടിക്ക് കടത്തിക്കൊണ്ടുപോകുന്നത്. ഇത് കര്‍ഷകര്‍ക്ക് തലവേദനയായിരുന്നു.
ചിലര്‍ പരാതിയുമായി പോലീസിലെത്തിയിരുന്നുവെങ്കിലും മറ്റു ചിലര്‍ പൊല്ലാപ്പോര്‍ത്ത് പുറത്തുപറഞ്ഞിരുന്നില്ല. സ്‌റ്റേഷനില്‍ പരാതികളുടെ എണ്ണം കൂടി വന്നതോടെയാണ് വിരുതന്മാരെ പിടിക്കാന്‍ പോലീസ് തുനിഞ്ഞിറങ്ങിയത്. ബാര, മണ്ടലിപ്പാറ, എരോല്‍, മാങ്ങാട്, കൂളിക്കുന്ന് ഭാഗത്തെ പല തോട്ടങ്ങളില്‍ നിന്നുമാണ് വാഴക്കുലകള്‍ മോഷണം പോയത്. ടൗണുകളിലെ പഴകച്ചവടക്കാരെ സമീപിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ പതിവായി വാഴക്കുലയെത്തിക്കുന്ന ചെറുപ്പക്കാരെപ്പറ്റി വ്യാപാരികള്‍ സൂചനനല്‍കി. സംശയമുണ്ടായിരുന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറും അതില്‍ സ്ഥിരമായി വന്നിരുന്നവരുടെ ഫോണ്‍നമ്പറും ലഭിച്ചതോടെ മേല്‍പറമ്പ് എസ് ഐ പദ്മനാഭന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരവിന്ദന്‍, സി പി ഒമാരായ പ്രസാദ്, അഭിലാഷ്, മധുസൂദനന്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം വലവിരിക്കുകയും യുവാക്കള്‍ പിടിയിലാവുകയുമായിരുന്നു.
അര്‍ദ്ധരാത്രിയിലായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്. പകല്‍ സമയങ്ങളില്‍ സ്ഥലം കണ്ടുവെക്കും. മോഷ്ടിച്ച വാഴക്കുലകള്‍ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുവെച്ച ശേഷം പകല്‍ കടകളിലെത്തിക്കുകയുമായിരുന്നു രീതി. സംശയം തോന്നാതിരിക്കാന്‍ പാലക്കുന്ന്, ഉദുമ, മേല്‍പറമ്പ് ടൗണുകളിലെ വ്യത്യസ്ത കടകളില്‍ പലപ്പോഴായി എത്തിച്ചാണ് കുലകള്‍ വിറ്റിരുന്നത്. 17കാരന്‍ പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയശേഷം കൂലിപ്പണിക്കും പോയിരുന്നു. ഇരുവരുടെയും രക്ഷിതാക്കളെ സ്റ്റേഷനില്‍ വരുത്തി.
18കാരനെ ഹൊസ്ദുര്‍ഗ് സി ജെ എം സെക്കന്‍ഡ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Poinachi, Scooter, Robbery; 2 held
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment