എയര്‍ ഹോസ്റ്റസിനെ പോലെ ഇനി റെയില്‍വെയിലും ജീവനക്കാര്‍; ലക്‌നൗ-ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് പ്രത്യേകം കോച്ചുകള്‍, സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയില്‍വേ ലക്ഷ്യമിടുന്നത് വന്‍ മാറ്റങ്ങള്‍
പാലക്കാട്: (www.kvartha.com 03.08.2019) സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്‌നൗ-ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് ഐആര്‍സിടിസിക്കു കൈമാറുന്നു. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനുമായി കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കാന്‍ പുതിയ ജീവനക്കാരെ നിയമിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയില്‍വേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണ് വിമാനത്തിലെ എയര്‍ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും പരിചാരകരെ നിയമിക്കുന്നത്. പ്രത്യേകം കോച്ചുകള്‍ നിര്‍മിച്ച് 25 റൂട്ടുകളിലായി 100 ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പുതിയ മാറ്റങ്ങളോടെ തേജസ് എക്‌സ്പ്രസ് യാത്രക്കാരുടെ മുന്നിലെത്താന്‍ ഒരുങ്ങുകയാണ്. റെയില്‍വേ സ്‌റ്റേഷനിലെത്തിക്കാന്‍ വാഹനഅറ്റന്‍ഡര്‍, എയര്‍ ഹോസ്റ്റസിനെ പോലെ സ്വീകരിക്കാന്‍ ജീവനക്കാരന്‍, ബയോ ശുചിമുറികള്‍, ട്രോളിയില്‍ സീറ്റിനടുത്തെത്തുന്ന ഭക്ഷണവും വെള്ളവും, വൈകിയാല്‍ ഒരു നേരത്തെ ഭക്ഷണം, ഷോപ്പിംങ് സൗകര്യം, സെമി സ്ലീപ്പര്‍ ലക്ഷ്വറി സീറ്റുകള്‍, മീറ്റിങ്, പാര്‍ട്ടി നടത്താനുള്ള മുറികള്‍ എന്നീ മാറ്റങ്ങളോടെയാണ് പ്രത്യേകം കോച്ചുകള്‍ നിര്‍മിക്കാന്‍ തയ്യാറാവുന്നത്.
Keywords: News, Indian Railway, Lucknow, New Delhi, palakkad, Indian Railway Set to Introduce First Batch of Train Hostesses in Delhi-Lucknow Thejas Express
Powered by Info News For You

Comments
Post a Comment