ഇന്ത്യന്‍ വംശജന്‍ മകന്റെ വെടിയേറ്റു മരിച്ചു; മനോരോഗിയായ യുവാവിന്റെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് മാതാവ്, തോക്കുമായി കടന്നുകളഞ്ഞ ഇയാള്‍ അപകടകാരിയെന്ന് പോലീസ്

ഫിലഡല്‍ഫിയ: (www.kvartha.com 06.08.2019) യുഎസില്‍ മകന്റെ വെടിയേറ്റ് ഇന്ത്യന്‍ വംശജന്‍ മരിച്ചു. മനോരോഗിയായ മകന്റെ അക്രമത്തില്‍ നിന്ന് മാതാവ് രക്ഷപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ബെസെല്‍റ്റണ്‍ സെക്ഷനില്‍ താമസിക്കുന്ന മഹേന്ദ്ര ബി പഞ്ചറൊളിയ(60) ആണ് മകന്‍ സോഹന്‍ പഞ്ചറൊളിയ(31)യുടെ വെടിയേറ്റ് സ്വന്തം വീട്ടില്‍ മരിച്ചു വീണത്.

സംഭവദിവസം രാത്രി പ്രതി കുളിമുറിയില്‍ കയറി അലക്ഷിതമായി വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്ന പിതാവിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മാതാവ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്രതി സോഹന്‍ സ്‌കിസോഫ്രീനിയ (Schizophrenia) എന്ന മനോരോഗിയാണ്. മനോരോഗത്തിന് ചികില്‍സയിലായിരുന്ന മകന്‍ തോക്കു കൈവശം വച്ചിരുന്നതായി തങ്ങള്‍ക്ക് അറില്ലായിരുന്നെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് വെടി ഉതിര്‍ത്തതെന്നും മാതാവ് പറഞ്ഞു.

America, News, World, Crime, Death, Killed, shot dead, Police, Man sought for the alleged slaying of his father in Northeast Philadelphia

പ്രതി സംഭവസമയം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് സംശയം. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതി അപകടകാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 215-686-3334 അല്ലെങ്കില്‍ 911 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. ഓറഞ്ച് ടി ഷര്‍ട്ടും ചന്ദന കളര്‍ ട്രൗസറുമാണ് സംഭവദിവസം പ്രതി ധരിച്ചിരുന്നത്. തലമുണ്ഡനം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: America, News, World, Crime, Death, Killed, shot dead, Police, Man sought for the alleged slaying of his father in Northeast Philadelphia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?