മുത്തലാഖ് നിയമത്തിനെതിരായ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്


ന്യൂഡല്‍ഹി (www.evisionnews.co): മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന 2019ലെ മുത്തലാഖ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. 'മതാചാരം അസാധുവാക്കിയശേഷവും തുടര്‍ന്നാല്‍ എന്തു ചെയ്യും?' എന്നും ഹരജിയില്‍ കോടതി ചോദിച്ചു.

മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 2019ലെ മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്താണ് ഹരജികള്‍. മൂന്ന് തവണ ഓര്‍ഡിനന്‍സുകളായി കൊണ്ടുവന്ന ഈ നിയമം ഈ വര്‍ഷം ജൂലൈയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹരജികളിലെ വാദം. ഈ നിയമം മുസ്ിം ഭര്‍ത്താക്കന്മരോടുള്ള വിവേചനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?