കാറുകള്‍ കൂട്ടയിടിച്ച് രണ്ടുപേര്‍ മരിച്ചു

ചങ്ങനാശ്ശേരി: (www.kvartha.com 20.08.2019) ചങ്ങനാശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ റോഡിലെ തെങ്ങണ ജംഗ്ഷനിലാണ് ഞായറാഴ്ച്ച രാത്രി അപകടമുണ്ടായത്. കോട്ടയം കുമാരനല്ലൂര്‍ മംഗലത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), കൊല്ലം പുന്നത്ത് നോര്‍ത്ത് ഗീതാഭവനില്‍ കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്.

കറുകച്ചാലിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് സ്ഥാപനത്തില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാറും മാനേജരായ കാര്‍ത്തിക്കും സഞ്ചരിച്ച മാരുതി സെന്‍ കാറും ചങ്ങനാശേരിയില്‍ നിന്ന് മാമ്മൂട്ടിലേക്ക് വരികയായിരുന്ന ആരോണ്‍ പ്രിന്‍സും പിതാവും സഞ്ചരിച്ച സൈലോയും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവണ്ടികളിലെയും ആളുകളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Accident, Car accident, Death, Car Collided in Kottayam; 2 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?