ഗ്രാമീണ ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് (www.evisionnews.co): ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത നിധിയില്‍ നിന്നും 23ലക്ഷം രൂപ ചെലവഴിച്ച് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മിച്ച ഗ്രാമീണ ഇന്‍ഡോര്‍ സ്റ്റേഡിയം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാഛാദനം ചെയ്തതിനു ശേഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, എച്ച് എ എല്‍ ഹൈദ്രബാദ് ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ എന്നിവരുമായി ബാഡ്മിന്റണ്‍ കളിച്ചാണ് ഉദ്ഘാടനം ചെയ്തത്.

ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന്റെ മുഖമുദ്രയെന്ന് എന്‍.എ നെല്ലിക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് നടന്ന ഇന്‍ഡോര്‍ സ്റ്റഡിയം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. കായിക വിനോദത്തിലൂടെ മാനവികത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും എച്ച്.എ.എല്ലില്‍ നിന്ന് കാസര്‍കോടിന്റെ വികസനത്തിന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എച്ച്.എ.എല്‍ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ സംസാരിച്ചു.കാസര്‍കോടിന്റെ സാമൂഹിക പുരോഗതിക്ക് കൂടുതല്‍ പ്രതിബദ്ധത ഫണ്ട് നല്‍കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷനായിരുന്നു. ജില്ലാ സപോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍ എ ഡി എം, എന്‍ ദേവീദാസ,് ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ ,പൊതുമരാമത്ത് (കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ സി.രാജേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എച്ച് എ എല്‍ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍, കായിക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?